07:58am 04 May 2026
NEWS
രാം ചരണിന്റെ തെലുങ്ക് ചിത്രത്തിൽ ശോഭന.
14/11/2025  03:30 PM IST
Cinema desk
രാം ചരണിന്റെ തെലുങ്ക് ചിത്രത്തിൽ ശോഭന..

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളായ ശോഭന ഇപ്പോൾ വളരെയധികം  സെലെക്ടിവ് ആയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്നത്. കഴിഞ്ഞ വർഷം (2024) പ്രഭാസ്, അമിതാബ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന      'Kalki 2898 AD' എന്ന ചിത്രത്തിൽ അഭിനയിച്ച ശോഭന, ഈ വർഷം മലയാളത്തിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'തുടരും' എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. ഇതിനെ തുടർന്ന്  ശോഭന വീണ്ടും ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാനിരിക്കുകയാണ് എന്നുള്ള വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.  തെലുങ്കിൽ 'ഉപ്പെന്ന' എന്ന ചിത്രം സംവിധാനം ചെയ്ത പുച്ചി ബാബു സന  സംവിധാനം ചെയ്യുന്ന,  രാം ചരൺ നായകനാകുന്ന 'ബേട്ടി' എന്ന  ചിത്രത്തിലാണ് ശോഭന അഭിനയിക്കാനിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിലേക്കാണത്രെ ശോഭനയെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ചിത്രത്തിൽ രാം ചരണിനൊപ്പം  ശിവരാജ് കുമാർ, ജാൻവി കപൂർ, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. അടുത്ത മാർച്ച് മാസം റിലീസാകുമെന്നു പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു വരികയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img